പൂജ വയ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11 ന് സർക്കാർ അവധി പ്രഖ്യാപിച്ചു. സാധാരണഗതിയിൽ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്‌തകങ്ങൾ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തിൽ 11 ന് അവധി നൽകണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എൻടിയു മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. പുസ്തകങ്ങൾ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സർക്കാർ അവധി ദിനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.
പൂജ : സംസ്ഥാനത്തെ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു

+ There are no comments
Add yours