ട്രെയിൻ ഓടിയത് തകർന്ന ട്രാക്കിലൂടെ; വൻ അപകടം ഒഴിവായത് തലനാരിഴക്ക്
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് ട്രെയിൻ ഓടിയത് തകർന്ന ട്രാക്കിലൂടെ. സംഭവം ഉത്തർപ്രദേശിലെ ലളിത് പൂരിൽ. ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ആണ് ട്രെയിൻ ഓടിയത്. ട്രെയിൻ വരുമ്പോൾ ഒട്ടേറെ ജോലിക്കാർ ട്രാക്കിൽ ജോലി ചെയ്യുകയായിരുന്നു. ജോലിക്കാർ അപായ സൂചന നൽകിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് എമെർജെൻസി ബ്രെക്ക് ചെയ്യുകയായിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.


+ There are no comments
Add yours