ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്..ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ആദ്യമായി പ്രതികരിച്ച് സുധീഷ്.

തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്. ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തിൽ വിശദമായി മറുപടി പറയും.ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. ഇപ്പോള്‍ വിശദീകരണം നല്‍കാന്‍ പരിമിതിയുണ്ട്. വൈകാതെ എല്ലാം കാര്യങ്ങളെക്കുറിച്ചും സംസാരിക്കും സുധീഷ് വിശദീകരിച്ചു.തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം. കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനും എതിരെയും കേസ് എടുത്തത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുമിച്ച് യാത്ര ചെയ്യാം ടൂറ് പോകാമെന്ന് പറഞ്ഞ് സുധീഷ് തന്നെ ഫോണില്‍ വിളിച്ചുവെന്നാണ് നടിയുടെ ആരോപണം. സിനിമാരംഗത്തെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു

+ There are no comments

Add yours