ഇപി’ക്ക് പകരം ‘ടിപി’
പുതിയ എൽഡിഎഫ് കൺവീനറായി ടിപി രാമകൃഷ്ണനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പുതിയ കൺവീനറായി പ്രഖ്യാപിച്ചത്. താൽക്കാലികമായിട്ടാണ് ടിപി രാമകൃഷ്ണന്റെ നിയമനം. ഇപി ജയരാജനെ മാറ്റിയതിന്റെ ഒഴിവിലേക്കാണ് ടിപിയുടെ നിയമനം, രാഷ്ട്രീയ പരമായ നടപടിയുടെ ഭാഗമായിട്ടല്ല ഇപി ജയരാജനെ മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


+ There are no comments
Add yours