സംഗീതലോകം അറിയാതെ മടക്കയാത്ര; ഗായിക എപി കോമള വിടവാങ്ങി
ഒരുപിടി അനശ്വര ഗാനങ്ങൾ സമ്മാനിച്ച പിന്നണി ഗായിക എപി കോമള ആരുമറിയാതെ കടന്നു പോയി. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അനുഗ്രഹീത ഗായിക ചെന്നൈയിൽ അന്തരിച്ചത്. ഗാന നിരൂപകൻ രവി മേനോൻ മരണത്തെക്കുറിച്ച് ഫെസ്ബുക്കിൽ കുറിപ്പിട്ടപ്പോഴാണ് പലരും വിവരം അറിഞ്ഞത്. ശർക്കര പന്തലിൽ തേന്മഴ ചൊരിയും, കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ, വെളുക്കുമ്പോൾ കുളിക്കുവാൻ തുടങ്ങിയ അനശ്വര ഗാനങ്ങൾ മലയാളിയ്ക്ക് സമ്മാനിച്ചത് കോമളയാണ്.


+ There are no comments
Add yours