ക്ലാസിക് വാർ ഫിലിം ബോർഡറിന്റെ രണ്ടാം ഭാഗം വരാർർർ

Estimated read time 0 min read

സണ്ണി ഡിയോൾ പ്രധാന വേഷത്തിൽ എത്തിയ ജെ പി ദത്തയുടെ 1997 ൽ ഇറങ്ങിയ ക്ലാസിക് വാർ ഫിലിം ബോർഡറിന്റെ രണ്ടാം ഭാഗമാണ് ചിത്രം. സണ്ണി ഡിയോളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഒരു പ്രാദേശിക തീയറ്ററിൽ ബോർഡർ കണ്ട തന്റെ ബാല്യകാല അനുഭവം അനുസ്മരിച്ചുകൊണ്ട് 37 കാരനായ വരുൺ ധവാൻ പുതിയ ബോർഡറിന്റെ ഭാഗമാകാൻ ആവേശഭരിതനാണെന്ന് പറഞ്ഞു.

“ജെ.പി. ദത്ത സാറിൻ്റെ യുദ്ധ ഇതിഹാസം ഇന്നും എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമകളിൽ ഒന്നാണ്. ജെ പി സാറും ഭൂഷൺ കുമാറും ചേർന്ന് നിർമ്മിക്കുന്ന ബോർഡർ 2 ൽ ഭാഗമാകുക എന്നത് എന്റെ കരിയറിലെ വളരെ വളരെ സവിശേഷമായ നിമിഷമാണ്, ” വരുൺ ധവാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

+ There are no comments

Add yours