ലഡാക്കിൽ പുതിയ 5 ജില്ലകൾ

Estimated read time 1 min read

ലഡാക്കിൽ പുതിയ 5 ജില്ലകൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആഭ്യന്തരമന്ത്രാലയത്തിൻ്റെ തീരുമാനം വന്നിരിക്കുന്നത്. സൻസ്‌കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നീ ജില്ലകളാണ് രൂപീകരിക്കുക.

വികസിതവും സമൃദ്ധവുമായ ലഡാക്ക് എന്ന നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാട് പിന്തുടർന്നാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ‘ഓരോ മൂലയിലും ഭരണം ശക്തിപ്പെടുത്തി ജനങ്ങൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ അവരുടെ വീട്ടുപടിക്കലെത്തിക്കും. ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്,’ അമിത് ഷാ പറഞ്ഞു.

+ There are no comments

Add yours