തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും നിയമസംവിധാനം നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും നടൻ ടൊവിനോ തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നു. പൊലീസ് വിളിച്ചാൽ മൊഴി കൊടുക്കാൻ തയ്യാറെന്നും ടൊവിനോ തോമസ് പറഞ്ഞു.സിനിമാ മേഖലയില്‍ മാത്രമല്ല ഏത് രംഗത്തായാലും തൊഴില്‍ രംഗത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ പറഞ്ഞു. നിലവിലുള്ള നിയമ സംവിധാനത്തില്‍ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്. ആള്‍ക്കൂട്ട വിചാരണ അല്ല നിയമത്തിന്റെ വഴിക്ക് എല്ലാം നടക്കണം. മാറ്റം എല്ലാ ജോലിസ്ഥലത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


+ There are no comments
Add yours