തലശ്ശേരിയിൽ ആംബുലൻസും  ഫയർഎഞ്ചിനും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു.

Estimated read time 0 min read

കണ്ണൂർ തലശ്ശേരിയിൽ ആംബുലൻസും ഫയർഫോഴ്സിൻ്റെ ഫയർഎഞ്ചിനും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.ആംബുലൻസ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്.

രിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിന്റെ ഫയർഎഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസ് തകർന്നു. ഫയർഎഞ്ചിന്റെ മുൻഭാഗത്തെ ചില്ല് ഉൾപ്പെടെ തകർന്നു. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലൻസെത്തിച്ച് മാറ്റുകയായിരുന്നു.

+ There are no comments

Add yours