ആലപ്പുഴയിൽ വയോധികയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു
കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു. 70 കാരിയായ വയോധികക്ക് നേരെ മുളക് പൊടി എറിഞ്ഞ് അകത്തുകടന്ന പ്രതി 7 പവർ സ്വർണം കവർന്ന ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തിൽ കണ്ടല്ലൂർ കാട്ടുപുരക്കൽ ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇയാളെ നിലവിൽ പൊലീസ് ചേദ്യം ചെയ്തു വരികയാണ്.


+ There are no comments
Add yours