വൈറലായി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
സമൂഹമാധ്യമത്തിൽ ചർച്ചയായി നടി ഭാവനയുടെ പുതിയ പോസ്റ്റ്. ചെഗുവേരയുടെ വാക്കുകളാണ് ഭാവന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ‘ലോകത്തെവിടെയും ആർക്കെങ്കിലും എതിരെ അനീതി നടന്നാൽ അത് തിരിച്ചറിയാൻ കഴിവുണ്ടാകണം’ എന്നായിരുന്നു പോസ്റ്റ്. ചെഗുവേരയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ Retrospect (തിരിഞ്ഞുനോട്ടം) എന്ന ക്യാപ്ഷനോടെ ഭാവന പങ്കുവെച്ച ഫോട്ടോയും വൈറലാണ്


+ There are no comments
Add yours