ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം. യുദ്ധ വിമാനങ്ങൾ ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈൽ തൊടുത്തുവിടുന്ന ലൈബനനിലെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ആക്രമിക്കുന്നത് ഭീകരവാദ കേന്ദ്രങ്ങളെന്നാണ് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹാഗാരി വിശദമാക്കുന്നത്.
ഹിസ്ബുള്ള കേന്ദ്രങ്ങളിലുള്ള ലെബനൻ സ്വദേശികളോടെ ഒഴിഞ്ഞ് പോകാൻ മുന്നറിയിപ്പ് നൽകിയതായും ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. വടക്കൻ ഇസ്രായേലിൽ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം നടന്നതിന്റെ പിന്നാലെയാണ് ഇസ്രയേൽ സൈന്യത്തിന്റെ മറുപടി ആക്രമണം.


+ There are no comments
Add yours