മരുഭൂമിയിൽ മരിച്ചു വീണ് യുവാക്കൾ
ദിശയറിയാതെ സൗദിയിലെ മരുഭൂമിയിൽ കുടങ്ങിയ യുവാക്കൾ അന്തരിച്ചു. തെലങ്കാന സ്വദേശി മുഹമ്മദ് ഷെഹ്സാദ് ഖാൻ, സുഹൃത്ത് എന്നിവരാണ് റബ് അൽ ഖാലി മരുഭൂമിയിൽ നിർജ്ജലീകരണം മൂലം മരണപ്പെട്ടത്. മരുഭൂമിയിലൂടെയുള്ള യാത്രക്കിടെ ജിപിഎസ് സേവനം ലഭിക്കാതെ ആകുകയായിരുന്നു. ഷെഹ്സാദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായതോടെ ഇരുവർക്കും പുറംലോകവുമായുള്ള ആശയവിനിമയവും തടസപ്പെട്ടു. സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഇന്ധനം തീർന്നതും വിനയായി


+ There are no comments
Add yours