മധ്യ യൂറോപ്യൻ മേഖലയിൽ പ്രതിസന്ധി ശക്തമാക്കുന്ന റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ സമ്മർദം ശക്തമാകുന്നതിനിടെ യുക്രെയ്ന് വീണ്ടും സൈനിക പാക്കേജുമായി അമേരിക്ക. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് അമേരിക്ക സൈനിക സഹായം പ്രഖ്യാപിച്ചത്. 1.25 കോടി ഡോളറിന്റെ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്. യുദ്ധമുഖത്ത് റഷ്യൻ ഭൂപ്രദേശങ്ങളിലേക്ക് കടന്നു കയറി യുക്രെയ്ൻ അത്ഭുതകരമായ മുന്നേറ്റം നടത്തുന്നതിടെയാണ് യുഎസിന്റെ സഹായം എത്തുന്നതെന്നതും ശ്രദ്ധേയമാണ്.
യുക്രെയ്നിന് അമേരിക്ക 1.25 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു.

+ There are no comments
Add yours