യോഗ്യതയില്ലാത്ത പൈലറ്റുമാർ വിമാനം പറത്തിയതിനെത്തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാത്തൂർ ട്രെയിനിംഗ് ഡയറക്ടർ മനീഷ് വാസവദ എന്നിവർക്ക് യഥാക്രമം 6 ഉം 3 ലക്ഷം രൂപ പിഴ ചുമത്തി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാൻ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. ജൂലൈ 10ന് എയർലൈൻ സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒന്നിലധികം ലംഘനങ്ങൾ നടന്നതായി കണ്ടെത്തുകയായിരുന്നു. ജൂലൈ 22 ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ ത്തുടർന്നാണ് നടപടി


+ There are no comments
Add yours