ഇൻസ്റ്റഗ്രാം ചാറ്റിങ്; വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടി യുവാക്കൾ
വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി സെയ്ഫുൾ റഹ്മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണൻ, അഖിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. കുറുമ്പയം സ്വദേശിനിയിൽ നിന്ന് 5 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.


+ There are no comments
Add yours