എൻസിപി നേതാവ് ശരദ് പവാറിന്റെ മകളുടെ  ഫോൺ ഹാക്ക് ചെയ്തു

Estimated read time 1 min read



‘ഫോൺ ഹാക്ക് ചെയ്‌തു; എന്നെ വിളിക്കരുത്’

മൊബൈൽ ഫോണും വാട്‌സാപ്പും ഹാക്ക് ചെയ്യപ്പെട്ടതായി ഇന്ത്യ മുന്നണിയുടെ ഭാഗമായ എൻസിപിയുടെ എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ. ദയവായി എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ അരുത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിവരം പൊലീസിൽ അറിയിച്ചതായും സുപ്രിയ സുലേ എക്സിൽ കുറിച്ചു. ആരാണ് ഫോൺ ഹാക്ക് ചെയ്‌തതെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.

+ There are no comments

Add yours