ഓരോ കുടുംബത്തിനും 10,000 രൂപ അടിയന്തര ധനസഹായവുമായി സർക്കാർ

Estimated read time 0 min read

ഓരോ കുടുംബത്തിനും 10,000 രൂപ; അടിയന്തര ധനസഹായവുമായി സർക്കാർ

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10000 രൂപ വീതം അനുവദിക്കും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരാൾക്ക് 300 രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ആനുകൂല്യം ലഭ്യമാവുക.

+ There are no comments

Add yours