സംവിധായകൻ അഖിൽ മാരാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആർഎഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖിൽ മാരാർ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് കേസെടുത്തത്.
ഇതിനിടെ മുഖ്യമന്ത്രിക്കെതിരെയും ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചാരണങ്ങൾ നടത്തിയ അഖിൽ മാരാർ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനചെയ്തു.


+ There are no comments
Add yours