മയക്കുമരുന്ന് ലഹരിയിൽ പൊലീസിനെ ആക്രമിച്ച യുവതി അറസ്റ്റിൽ

Estimated read time 0 min read

മയക്കുമരുന്ന് ലഹരിയിൽ യുവതിയുടെ പരാക്രമം; പൊലീസിനെ മർദിച്ചു

മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് അറസ്റ്റു ചെയ്തത്. താമരശ്ശേരി സ്റ്റേഷനിലെ സിപിഒ രജിതക്കാണ് മർദ്ദനമേറ്റത്. ബസിൽ നിന്നും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് മർദ്ദിച്ചത്. പിന്നാലെ ആശുപത്രിയിലെത്തിച്ച യുവതി അവിടെയും പരാക്രമം തുടർന്നു.

+ There are no comments

Add yours