ഗുസ്തി താരം നിഷ ദഹിയ ക്വാർട്ടർ ഫൈനലിൽ

Estimated read time 1 min read

ഗുസ്തി താരം നിഷ ദഹിയ ക്വാർട്ടർ ഫൈനലിൽ

വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി നിഷ ദഹിയ ക്വാർട്ടറിൽ കടന്നു. യുക്രയ്നിന്റെ റിസായ്ക്കെതിരെ 6 -4 എന്ന സ്കോറിനാണ് നിഷയുടെ വിജയം. ആദ്യ പീരിയഡിൽ 1-4 ന് പിറകിൽ നിന്ന നിഷ രണ്ടാം പീരിയഡിലെ 5 പോയിൻ്റാണ് വിജയത്തിലേക്ക് നയിച്ചത്. വനിതകളുടെ 68 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് നിഷ മത്സരിക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നിഷ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ഏക പ്രതിനിധിയാണ്.

+ There are no comments

Add yours