ഇന്ന് കർക്കടകവാവ്. ബലിതർപ്പണം തുടങ്ങി

Estimated read time 0 min read

ഇന്ന് കർക്കടകവാവ്, പിതൃസ്‌മരണയിൽ ബലിതർപ്പണം തുടങ്ങി

പിതൃകർമ്മങ്ങൾക്ക് ഏറ്റവും സവിശേഷ ദിനമായ കർക്കടകവാവ് ഇന്ന്. പുലർച്ചെ 2 മുതൽ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകൾ ബലിതർപ്പണത്തിനെത്തി. ചടങ്ങുകൾ ഉച്ചവരെ നീളും. കാലാവസ്ഥ പ്രതികൂലമായതിനാൽ സ്നാനക്കടവുകളിൽ ദേവസ്വം വകുപ്പ് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. അപകട സാധ്യതയുള്ള കടവുകളിൽ ഫയർ ഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനവും ഉണ്ട്. പുഴയിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല.

+ There are no comments

Add yours