വെള്ളാ०ങ്ങല്ലൂരിൽ നിന്നും വയനാട്ടിന് കൈതാങ്ങായി അഗസ്റ്റ്യന്റെ ധനസഹായം

Estimated read time 1 min read

വയനാട്ടിന് കൈതാങ്ങായി അഗസ്റ്റ്യന്റെ ധനസഹായം.  വെള്ളാ०ങ്ങല്ലൂർ  ചെറുപ്പ० മുതലെ കേൾവിക്കുറവുള്ള വേളൂക്കര കൊറ്റനെല്ലൂർ എടപ്പിള്ളിവീട്ടിൽ അഗസ്റ്റിൻ 63 തൻറെ പരിമിതി കുറവിനുള്ള മൂന്ന് മാസത്തെ പെൻഷൻ തുകയായ 4800 രൂപ വയനാട്ടിനു കൈതാങ്ങായി വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപിനു കൈമാറി. വിവിധ പത്രങ്ങളുടെ ഏജൻറായ അഗസ്റ്റീൻ അതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചു പോരുന്നത്. തുടർ സാക്ഷരതാ വിദ്യാഭ്യാസ പദ്ധതിയിലെ പന്ത്രണ്ടാ० ക്ളാസ് വിദ്യാർത്ഥിയാണ് ഈ 63 കാരൻ. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ०ഭാവന നൽകിയിരുന്നു. ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറ०പിൽ, ബ്ളോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡി०ഗ് കമ്മറ്റി അ०ഗ० സുരേഷ് അമ്മനത്ത്, തുടർ സാക്ഷരത ബ്ളോക്ക് പ്രേരക് ബേബി ജോയ് എന്നിവരു० പങ്കെടുത്തു. പട० അഗസ്റ്റിൻ തുക കൈമാറുന്നു.
remesheledathee News

+ There are no comments

Add yours