
വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിലെ അതിജീവിതർക്ക് സഹായ ഹസ്തവുമായി എയർടെലും. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയർടെൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും ബിൽപേയ്‌മെൻ്റ് തീയതി 30 ദിവസത്തേക്ക് നീട്ടി. ഭാരതി എയർടലിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ കാര്യം പങ്കുവെച്ചത്.

കാലാവധി കഴിഞ്ഞതോ റീചാർജ് ചെയ്യാൻ കഴിയാത്തതുമായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം ഒരു ജിബി സൗജന്യ മൊബൈൽ ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും നൽകും. ഇത് 3 ദിവസത്തേക്ക് മാത്രമുളളതായിരിക്കുമെന്നും എയർടെൽ അറിയിച്ചു. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ബിൽ പേയ്‌മെൻ്റ് തീയതി 30 ദിവസത്തേക്ക് നീട്ടിയിരിക്കുന്നതായും എയർടെൽ അറിയിച്ചു.


+ There are no comments
Add yours