പശ്ചിമേഷ്യൻ യുദ്ധ അവസാനിപ്പിക്കാനുള്ള കരാറിൽ ഇന്ന് ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

Estimated read time 1 min read

പശ്ചിമേഷ്യൻ യുദ്ധ അവസാനിപ്പിക്കാനുള്ള കരാറിൽ ഇന്ന് ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

യുഎസ്-ഇറാൻ സമാധാന കരാർ ഇന്ന് യാഥാർത്ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ ഒപ്പുവച്ചാൽ ഉടനടി ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. “ഞായറാഴ് കരാറിൽ ഒപ്പുവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ ഹോർമുസ് തുറന്നുനൽകും” – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കരാറിന് നേർ വിപരീതമാണ് തന്റെ കരാറെന്നും ട്രംപ് പറഞ്ഞു.ആണവായുധ ലക്ഷ്യത്തിലെത്താൻ ഇറാനെ വേഗത്തിൽ സഹായിക്കുന്ന കരാറായിരുന്നു ഒബാമയുടേതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേ സമയം എന്നാണ് കരാറിൽ ഒപ്പിടുക എന്നത് കാത്തിരുന്ന് കാണുക എന്ന് ഇറാൻ പ്രതികരിച്ചു. അതെന്തായാലും ഞായറാഴ്ചയല്ല. വരും ദിവസങ്ങളിൽ കരാർ യാഥാർഥ്യമായേക്കും. എന്നാൽ ഇതിനെക്കുറിച്ച് ശ്രദ്ധയോടെ മാത്രമേ പ്രതികരിക്കു” -ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു.

+ There are no comments

Add yours