മരങ്ങള്‍ നിറയട്ടെ ഓക്‌സിജന്‍ പരക്കട്ടെ’;ഓക്‌സിജനും സര്‍ഗ്ഗക്ഷേത്രയും ചേര്‍ന്ന് 896 വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കും…

Estimated read time 1 min read

‘മരങ്ങള്‍ നിറയട്ടെ ഓക്‌സിജന്‍ പരക്കട്ടെ’;
ഓക്‌സിജനും സര്‍ഗ്ഗക്ഷേത്രയും ചേര്‍ന്ന് 896 വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കും

കോട്ടയം: ലോകപരിസ്ഥിതിദിനത്തില്‍ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടും ചങ്ങനാശേരി സര്‍ഗ്ഗക്ഷേത്ര 89.6 എഫ്എമ്മും ചേര്‍ന്ന് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 896 വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്യും. ‘മരങ്ങള്‍ നിറയട്ടെ ഓക്‌സിജന്‍ പരക്കട്ടെ’ എന്നതാണ് പരിപാടിയുടെ ടാഗ് ലൈന്‍.
അഞ്ചിന് രാവിലെ 9.30-ന് കോട്ടയം മാന്നാനം കെ.ഇ.സ്‌കൂളില്‍ നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാട്ടകം സുരേഷ് എം.എല്‍.എ.നിര്‍വഹിക്കും. കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. കുര്യന്‍ ചാലങ്ങാടി, സര്‍ഗക്ഷേത്ര 89.6 എഫ്എം ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം, ഓക്‌സിജന്‍ ഗ്രൂപ്പ് കോപ്പറേറ്റ് സെയില്‍സ് ഡിവിഷന്‍ ഹെഡ് ബോബി കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
സര്‍ഗക്ഷേത്ര 89.6 എഫ്എമ്മിന്റെ ഫ്രീക്വന്‍സ് ട്രീ സീസണ്‍ നാല് പദ്ധതിയിലൂടെയാണ് വൃക്ഷതൈകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുമാണ് വൃക്ഷതൈകള്‍ വിതരണത്തിനായി എത്തിക്കുന്നത്.

+ There are no comments

Add yours