യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂൺ 19 ന്. 22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച
വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19 ന്. 22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച നടക്കും
നിയമസഭാ ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 2ന് നടക്കും. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലാണു മത്സരം. അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണിക്കൃഷ്ണന് അന്നു നിയമസഭ ചരമോപചാരം അർപ്പിക്കും. പ്രതിപക്ഷത്തിൻ്റെ ആദ്യ അടിയന്തരപ്രമേയവും അന്നാണ് സഭയിൽ എത്തുക. 2, 3, 4 തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയചർച്ചയും നടക്കും. ചോദ്യോത്തരവേള ഈ ദിവസങ്ങളിൽ ഒഴിവാക്കി. ജൂൺ 29നും 30നും സഭ ചേരും. 30നാണ് സഭാ സമ്മേളനം അവസാനിക്കുക.







+ There are no comments
Add yours