തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 19 പേർ പിടിയിലായി.

Estimated read time 0 min read

19 പേർ പിടിയിലായി

തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 19 പേർ പിടിയിലായി.

ഐപി ബിനു ഉള്‍പ്പെടെ ആറുപേർ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഒരാള്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചപ്പോള്‍ ബാക്കി 12 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ എന്നിവരെയാണ് പാർട്ടി ഓഫീസിന് മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൂടാതെ വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരണ്‍ എന്നിവരെയും കോട്ടയത്തെ ലോഡ്ജില്‍ നിന്ന് അമല്‍ എന്ന പ്രതിയെയും പൊലീസ് പിടികൂടി. പിടിയിലായവരെല്ലാം ഡിവൈഎഫ്‌ഐ ജില്ലാ ബ്ലോക്ക് ഭാരവാഹികളാണ്. വൈകീട്ടോടെയാണ് മുഖ്യപ്രതിയായ ഐ.പി ബിനു സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിന് പുറമേ, സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

+ There are no comments

Add yours