ജി സുധാകരനെതിരെ പുന്നപ്രയിൽ പ്രതിഷേധ റാലി…

ജി സുധാകരനെതിരെ പുന്നപ്രയിൽ പ്രതിഷേധ റാലി

ജി സുധാകരനെതിരെ പുന്നപ്രയിൽ സിപിഎമ്മിന്റെ വൻ പ്രതിഷേധ റാലി നടത്തി.നൂറുകണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു

പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു.
സുധാകരന് പാർലമെന്ററി വ്യാമോഹമെന്ന് നാസർ പറഞ്ഞു.
അഞ്ച് വർഷമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ളഒരുക്കം നടത്തിക്കൊണ്ടിരിന്നു.മെമ്പർഷിപ്പ് പുതുക്കാതിരുന്നത് നന്നായി.അല്ലെങ്കിൽ തൻ്റെ ജോലി കൂടിയേനെ.പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വരുമായിരുന്നു

ഈ പാർട്ടിയെ വെല്ലുവിളിക്കരുത്.എല്ലാ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയിട്ടും അപചയം ഉണ്ടായിട്ടും കൂടെ കൊണ്ടു നടന്നത്
ഞങ്ങൾക്ക് പറ്റിയ തെറ്റ്.അമ്പലപ്പുഴയിൽ ജയിക്കാമെന്നാണോ കരുതുന്നത് ?
കമ്യൂണിസ്റ്റ് പാർട്ടിയുടെ മണ്ണാണിത്.പാർട്ടിയെ വെല്ലുവിളിച്ച് കോൺഗ്രസിനെ കൂട്ട് പിടിച്ച് വന്നാൽ ചുട്ട മറുപടി നൽകുമെന്നും നാസർ പറഞ്ഞു

+ There are no comments

Add yours