യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം .
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പൊലീസ് ഉദ്യോഗസ്‌ഥന് പരുക്കേറ്റു. മാർച്ചിനെ നേരിടാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ ക്യാംപസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.
പരിക്കേറ്റ സിപിഒ എം വി സനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





+ There are no comments
Add yours