അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു, കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്’; ഡിജിപി റവാഡ ചന്ദ്രശേഖർ
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തൃശ്ശൂരിൽ.
വെടിക്കെട്ടുപുര അപകടം നടന്ന സ്ഥലം സന്ദർശിക്കും.
അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കൂടുതൽ പേർ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല.
സിറ്റി കമ്മീഷണർ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.
എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.
അപകട കാരണത്തെ കുറിച്ച് വൈകുന്നേരത്തോടെ വ്യക്തവരുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.




+ There are no comments
Add yours