കോഴിക്കോട് ജെഡിറ്റി ഇസ്‌ലാം സ്കൂളില്‍ സ്ട്രോങ് റൂം തുറന്നു; ദുരൂഹതയെന്ന് യുഡിഎഫ്… താൻ എത്തുമ്പോൾ സ്ട്രോങ്ങ്‌ റൂം തുറന്നിരുന്നു എന്ന് ഫാത്തിമ തെഹ്ലിയ…

Estimated read time 0 min read

കോഴിക്കോട്: ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോംപ്ലക്‌സിലെ മുറി തുറന്നതിനെച്ചൊല്ലി വൻ വിവാദം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ തുറന്നത് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമല്ലെന്നും പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച ‘മെറ്റീരിയൽ റൂം’ ആണെന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “രാവിലെ 8 മണിക്ക് റിട്ടേണിംഗ് ഓഫീസർ വിളിച്ച് 9 മണിക്ക് എത്താൻ ആവശ്യപ്പെട്ടു. 11 മണിക്ക് എന്റെ പ്രതിനിധി എത്തിയപ്പോഴേക്കും മുറി തുറന്നിരുന്നു. റൂം തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള മെയിൽ ലഭിക്കുന്നത് പോലും വൈകിയാണ്. തുറന്ന മുറിയുടെ മുന്നിൽ സ്ട്രോങ്ങ് റൂം എന്ന് എഴുതി വെച്ചിരുന്നു,” ഫാത്തിമ തെഹ്ലിയ പറഞ്ഞു.

+ There are no comments

Add yours