കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) 9195 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു…തിരുവനന്തപുരത്തെ പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെൻ്ററാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രം

Estimated read time 1 min read

കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) 9195 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു…

തിരുവനന്തപുരത്തെ പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെൻ്ററാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രം

കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) 9195 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള തസ്തികകൾ: കോൺസ്റ്റബിൾ (ടെക്‌നിക്കൽ & ട്രേഡ്സ്മാൻ), കോൺസ്റ്റബിൾ (പയനിയർ) വിഭാഗങ്ങളിലായി ഡ്രൈവർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മോച്ചി, തച്ചൻ, തയ്യൽക്കാരൻ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബ്യൂഗ്ലർ, പെയിന്റർ, മാലി, പാചകക്കാരൻ/വാട്ടർ കാരിയർ, ബാർബർ, വാഷർമാൻ, സഫായ് കർമചാരി, മേസൺ, ഇലക്ട്രീഷ്യൻ. ടെക്‌നിക്കൽ & ട്രേഡ്സ്മാൻ: 9,175 (പുരുഷന്മാർ- 9,096, സ്ത്രീകൾ- 79), പയനിയർ വിങ് (പുരുഷന്മാർ മാത്രം): 20.

തെരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. എന്നാൽ ടെക്‌നിക്കൽ & ട്രേഡ്സ്മാൻ തസ്തികകളിലേക്ക് അതത് സംസ്ഥാനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആ സംസ്ഥാനത്തെ സ്ഥിരതാമസ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പയനിയർ തസ്തികകളിലേക്ക് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ആർക്കും അപേക്ഷിക്കാം.

തെരഞ്ഞെടുപ്പ് രീതി: ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ട്രേഡ് ടെസ്റ്റ്, രേഖാപരിശോധന, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിലെ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്തെ പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററാണ്. ഓണ്‍ലൈനായി മേയ് 19 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.rect.crpf.gov.in. 

+ There are no comments

Add yours