ഫോട്ടോ ജേർണലിസത്തിന്‍റെ ഇന്ത്യയിലെ പിതാവ് എന്നറിയപ്പെടുന്ന മുതിർന്ന ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു .
1942 ഡിസംബർ 18 -ന് ഝാങ്ങില്‍ (ഇപ്പോള്‍ പാകിസ്ഥാനില്‍) ജനിച്ച റായ്, ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും ആദരണീയനായ ഫോട്ടോഗ്രാഫർമാരില്‍ ഒരാളായി മാറി. 1960 -കളുടെ മധ്യത്തിലാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിക്കുന്നത്. പിന്നീട്, ദി സ്റ്റേറ്റ്‌സ്മാനില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ചേർന്നു. 1976-ല്‍ അദ്ദേഹം പത്രം വിട്ട് സ്വതന്ത്രമായി ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി ആരംഭിച്ചു. 1982 മുതല്‍ 1992 വരെ അദ്ദേഹം ഇന്ത്യാ ടുഡേയില്‍ ഫോട്ടോഗ്രാഫി ഡയറക്ടറായും ജോലി ചെയ്തു. 1990 നും 1997 നും ഇടയില്‍ വേള്‍ഡ് പ്രസ് ഫോട്ടോയുടെ ജൂറി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
രണ്ട് വർഷം മുമ്പാണ് അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തിയത്. എന്നാല്‍ അദ്ദേഹം അതില്‍ നിന്ന് സുഖം പ്രാപിച്ച് വരുന്നതിനിടെ വയറ്റിലേക്ക് കാൻസർ പടർന്നു. ചികിത്സകളിലൂടെ അതും ഭേദമായെങ്കിലും കാൻസർ തലച്ചോറിലേക്ക് പടർന്നു. ഇതേ തുടർന്ന് വീണ്ടു ചികിത്സകള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം. അദ്ദേഹത്തിന്‍റെ മരണവിവരം കുടുംബം സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. സംസ്കാരം ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.





+ There are no comments
Add yours