പാമ്പുകൾക്ക് മാളം വേണ്ട
കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി. മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പുകളെയാണ് പിടിച്ചത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു.
പേരാമ്പ്രയിൽ യുവതിക്ക് പാമ്പ് കടിയേറ്റു. കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്‌ജലിക്കാണ് കടിയേറ്റത്. വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പ് ആണ് കടിച്ചത്.
കോഴിക്കോട് പൂനൂര് സ്വദേശി മുഹമ്മദ് അൻസാറിനും പാമ്പുകടിയേറ്റു. പുലർച്ചയാണ് സംഭവം. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.
തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ടുപേർക്ക് കൂടി പാമ്പുകടി ഏറ്റു. ഇരിഞ്ഞാലക്കുട കാറളത്താണ് രണ്ടുപേർക്ക് പാമ്പ് കടിയേറ്റത്. വെള്ളയപ്പറമ്പിൽ വീട്ടിൽ പ്രസീദ നടപറമ്പ് സ്വദേശിയായ സനീഷ് എന്നിവർക്കാണ് കടിയേറ്റത്.
അതേസമയം, പാമ്പുകടിയേറ്റ് 108 ആംബുലൻസ് വഴി ഇന്നലെ ചികിത്സ തേടിയത് 23 പേർ. പാമ്പുകടി എന്ന് സംശയിക്കുന്ന മറ്റ് 9 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ കോട്ടയം ജില്ലകളിൽ നാല് പേർക്ക് വീതമാണ് ഇന്നലെ പാമ്പുകടിയേറ്റത്.






+ There are no comments
Add yours