‘മുഖ്യമന്ത്രി ബംഗാളില്‍ പ്രചാരണത്തിന് പോകാത്തത് തിമിര ശസ്ത്രക്രിയ ഉള്ളതുകൊണ്ട്’; മുരളീധരന് മറുപടിയുമായി എം.എ ബേബി
മുഖ്യമന്ത്രി പിണറായി വിജയന്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് തിമിര ശസ്ത്രക്രിയ ഉള്ളതുകൊണ്ട് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തെങ്കിലും തോന്നും എന്നതു കൊണ്ടാണെന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായാണ് എം.എ ബേബി നല്‍കിയത്.
തിരക്കുകളെ തുടര്‍ന്ന് ഏറെ നാളായി ശസ്ത്രക്രിയ മാറ്റിവെയ്ക്കുകയായിരുന്നു. ടെസ്റ്റുകള്‍ അടക്കം നടത്തേണ്ടതുണ്ടെന്നും എം.എ ബേബി പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു എം.എ ബേബി.




+ There are no comments
Add yours