വൈക്കം – തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന പുതിയ സോളാർ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് യാത്രക്കാരുമായി മുക്കാൽ മണിക്കൂറോളം കായലിൽ നട്ടംതിരിഞ്ഞു

Estimated read time 1 min read

വൈക്കം – തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന പുതിയ സോളാർ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് യാത്രക്കാരുമായി മുക്കാൽ മണിക്കൂറോളം കായലിൽ നട്ടംതിരിഞ്ഞു

ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശേഷം യാത്രക്കാരുമായി വൈക്കം ജെട്ടിയിൽ നിന്ന് തവണക്കടവിലേയ്ക്ക് പുറപ്പെട്ട ബോട്ട് വൈക്കം ജെട്ടിയിൽ നിന്ന് പുറത്തേക്കുവന്നപ്പോൾ യന്ത്ര തകരാർ സംഭവിക്കുകയായിരുന്നു.

ബോട്ടിലെ രണ്ട് എഞ്ചിനുകളിൽ ഒന്ന് തകരാറിലായതിനെ തുടർന്ന് ശക്തമായ കാറ്റിൽ മുന്നോട്ടു പോകാ നാവാതെ ബോട്ട് കായലോരത്തേക്ക് നീങ്ങി.

ജീവനക്കാരുടെ കഠിന പരിശ്രമത്തെ തുടർന്ന് കൽക്കെട്ടിലും കുറ്റികളിലും തട്ടാതെ ബോട്ട് കെ ടിഡിസി മോർട്ടലിന് സമീപംപിടിച്ചു കെട്ടി തുടർന്ന് റെസ്‌ക്യു ബോട്ടെത്തിച്ച് ബോട്ടിൽ കയർബന്ധിച്ച് തീരത്തുനിന്ന് പുറം കായലിലേക്ക് ബോട്ട് വലിച്ച് നീക്കിയാണ് 2.5 ഓടെ സർവീസ് പുനരാരംഭിച്ചത്.

+ There are no comments

Add yours