വിഴിഞ്ഞത്ത്സഹോദരങ്ങളുടെ തര്‍ക്കം മാറ്റാന്‍ ഇടപെട്ട സുഹൃത്തിനെ മര്‍ദിച്ച് കൊന്നു…

Estimated read time 0 min read

വിഴിഞ്ഞത്ത്
സഹോദരങ്ങളുടെ തര്‍ക്കം മാറ്റാന്‍ ഇടപെട്ട സുഹൃത്തിനെ മര്‍ദിച്ച് കൊന്നു.

നാടിനെ നടുക്കി വിഴിഞ്ഞത്ത് കൊലപാതകം.

ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ റോഡിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിരുവല്ലം വണ്ടിത്തടം സ്വദേശി സുമന്‍ (38) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ബാറില്‍ വച്ച് അച്ചുവും അനന്തുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.

ഇവരുടെ സുഹൃത്തായ സുമന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതോടെയാണ് അക്രമം സുമന് നേരെ തിരിഞ്ഞത്.

ബാറിനുള്ളില്‍ വച്ച് തുടങ്ങിയ മര്‍ദനം പിന്നീട് റോഡിലേക്കും നീളുകയായിരുന്നു.

സുമനെ ക്രൂരമായി മര്‍ദിച്ചും ചവിട്ടിയും റോഡില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയുകയും ചെയ്തു.

റോഡില്‍ അവശനിലയില്‍ പരിക്കേറ്റു കിടന്ന സുമനെ കണ്ട ഒരു കാര്‍ യാത്രക്കാരനാണ് വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബാറിലുണ്ടായിരുന്നവര്‍ നോക്കി നില്‍ക്കെ ആയിരുന്നു ഈ ക്രൂരകൃത്യം നടന്നത്.

പ്രതികളെ പൊലിസ് പെട്ടെന്നു തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

+ There are no comments

Add yours