ഇസ്‌ലാമാബാദിലെ ചർച്ചകൾ വഴിമുട്ടിയെങ്കിലും, രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുൻപായി യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിയുന്നു…

Estimated read time 0 min read

ഇസ്‌ലാമാബാദിലെ ചർച്ചകൾ വഴിമുട്ടിയെങ്കിലും, രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുൻപായി യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിയുന്നു. ഈ ആഴ്ച അവസാനം ചർച്ചകൾ നടന്നേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ച വ്യാഴാഴ്ച നടന്നേക്കുമെന്ന് സൂചനയുണ്ടെങ്കിലും സമയവും സ്ഥലവും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഇസ്‌ലാമാബാദ് അല്ലെങ്കിൽ ജനീവ എന്നിവയാണ് പരിഗണനയിലുള്ള പ്രധാന വേദികൾ. ആറ് ആഴ്ച നീണ്ട യുദ്ധത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്.

ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ പൂർണ പരാജയമായിരുന്നു എന്ന് പറയാനാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായി. ഇറാൻ ഞങ്ങളുടെ നിലപാടുകളിലേക്ക് അൽപം അടുത്തു, പക്ഷേ അത് മതിയാകില്ല. അടുത്ത നീക്കം നടത്തേണ്ടത് ഇറാനാണെന്നും വാൻസ് പറഞ്ഞു.

+ There are no comments

Add yours