പ്രാർത്ഥനയോടെ ഒരു നാട്; കുഴൽക്കിണറിൽ 45 അടി താഴ്ചയിൽ മൂന്നുവയസുകാരൻ; 20 മണിക്കൂർ പിന്നിട്ട് ഓപ്പറേഷൻ, രക്ഷാദൗത്യം തുടരുന്നു…

Estimated read time 1 min read

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ അകപ്പെട്ട ബാലനെ പുറത്തെടുക്കാനുള്ള തീവ്രശ്രമം രണ്ടാം ദിവസവും തുടരുന്നു. 200 അടി താഴ്ചയുള്ള കിണറിന്റെ 45 അടി ആഴത്തിലാണ് ഭഗീരഥ് ദേവാസി എന്ന മൂന്ന് വയസുകാരൻ കുടുങ്ങിക്കിടക്കുന്നത്. ശനിയാഴ്ചയും തുടരുന്ന ദൗത്യത്തിന് പ്രദേശത്തെ കഠിനമായ പാറക്കെട്ടുകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

വ്യാഴാഴ്ച രാത്രി 7.30-ഓടെ ബദ്‌നഗർ തഹസീലിലെ ഝലാരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടി കുഴൽക്കിണറിൻറെ മൂടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഉള്ളിലേക്ക് വീണത്. കുട്ടിയുടെ അമ്മ ജാട്ടു ബായ് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയപ്പോഴേക്കും ഭഗീരഥ് കുഴിയിലേക്ക് പതിച്ചിരുന്നു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് ആടുകളെ മേയിക്കുന്നതിനായി ഝലാരിയയിൽ എത്തിയതാണ് ഭഗീരഥിൻറെ കുടുംബം.

+ There are no comments

Add yours