നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തിനുശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം മേയ് ഒൻപതിന് കോട്ടയത്ത് ചേരും.
ഉന്നതല യോഗം വലിയ പൊട്ടിത്തെറിക്കു കാരണമായേക്കാം
റോഷി അഗസ്റ്റിൻ, പ്രമോദ് നാരായണൻ എന്നീ രണ്ട് മുൻ എംഎല്‍എമാരും ഒന്നോ രണ്ടോ ജില്ലാ പ്രസിഡന്റുമാരുമുള്ള ഗ്രൂപ്പിനെതിരെ പാർട്ടിയില്‍ വിദ്വേഷം അണപൊട്ടി ഒഴുകുകയാണ്.
പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ ഇവർക്കെതിരെയുള്ള വിമർശനത്തിനു മുന്നിട്ടിറങ്ങുമെന്ന് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത് .
ഒമ്പതു സീറ്റും കെ.എം. മാണി സാറിനു തുല്യമായ പരിഗണനയും എന്ന യുഡിഎഫിന്റെ വാഗ്ദാനം സ്വീകരിക്കാതെ എല്‍ഡിഎഫില്‍ ഉറച്ചുനിന്നത് മണ്ടത്തരം എന്ന പക്ഷക്കാരാണ് പാർട്ടിയില്‍ കൂടുതലും. എന്നാല്‍, റോഷി അഗസ്റ്റിന്റെ കടുംപിടിത്തവും സിപിഎമ്മുമായി ഉണ്ടാക്കിയ രഹസ്യധാരണയുമാണ് എല്ലാം അട്ടിമറിച്ചത് എന്നാണ് ജോസ് പക്ഷം കരുതുന്നത്.
ഇത്തവണ 12 സീറ്റില്‍ മത്സരിച്ചിട്ട് ഒന്നുപോലും ജയിക്കാനായില്ല എന്നാല്‍, ജോസഫ് വിഭാഗത്തിന് എട്ട് സീറ്റില്‍ ഏഴും ജയിക്കാനായി. യുഡിഎഫിലേക്ക് മാറിയിരുന്നെങ്കില്‍ കുറഞ്ഞത് എട്ട് സീറ്റ് എങ്കിലും ജയിക്കാൻ ആയേനെ എന്നും രണ്ട് മന്ത്രി പദവി എങ്കിലും ലഭിച്ചേനെ എന്നും കരുതുന്നു .
2021ല്‍ 12 സീറ്റില്‍ മത്സരിച്ച പാർട്ടിക്ക് അഞ്ചു സീറ്റില്‍ ജയിക്കാൻ കഴിഞ്ഞു. അന്ന് 10 സീറ്റില്‍ മത്സരിച്ച ജോസഫ് വിഭാഗത്തിന് രണ്ട് സീറ്റേ ലഭിച്ചുള്ളൂ താനും






+ There are no comments
Add yours