ആറാംനാള്‍ ജനം വിധിയെഴുതും.മൂന്ന് മുന്നണികളും നെട്ടോട്ടത്തില്‍.
അടുത്ത വ്യാഴാഴ്ച പോളിംഗ് ബൂത്തിൽ എത്തുന്ന വോട്ടർമാർക്ക് വാഗ്ദാനങ്ങൾ വാരി വിതറി മുന്നണികൾ.
ദുഖവെള്ളിയായ ഇന്ന് പരസ്യപ്രചരണത്തിൽ നിന്നും മുന്നണികൾ വിട്ടു നിൽകുകയാണ്.
നാളെ മുതൽ അവസാന ഘട്ട പ്രചാരണത്തിനു താരശോഭയേകി ദേശീയനേതാക്കളുടെ വന്‍നിര എത്തും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും സംസ്‌ഥാനത്തെത്തും.
തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് മോദി പങ്കെടുക്കുന്ന പരിപാടികള്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാധ്‌ര, സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, തെലങ്കാന മുഖ്യമന്ത്രി കൂടിയായ രേവന്ത് റെഡ്‌ഡി തുടങ്ങിയവരാണ് യു.ഡി.എഫിന്റെ താരപ്രചാരകര്‍. ഇടതുമുന്നണിക്കുവേണ്ടി സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി. അംഗം വൃന്ദാ കാരാട്ട്, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങിയവര്‍ രംഗത്തുണ്ട്.






+ There are no comments
Add yours