രണ്ട് എൽ.പി.ജി ടാങ്കറുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്. ജഗ്ഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ ടാങ്കറുകളാണ് നാവികസേനയുടെ അകമ്പടിയോടെ ഹോർമുസ് കടന്നത്. യു.എ.ഇ തീരത്തുനിന്നുമാണ് ഇറാൻ വഴി കപ്പൽ ഇന്ത്യയിലേക്കെത്തുന്നത്. നിലവിലെ പ്രതിസന്ധികളിൽ വലിയ മാറ്റമുണ്ടാവില്ലെങ്കിലും ചർച്ചകൾ ഫലം കാണുന്നുവെന്നാണ് സൂചന. 600 ലധികം ജീവനക്കാരാണ് കപ്പലിലുള്ളത്.
ശിവാലിക് നന്ദാ ദേവി എന്നീ രണ്ട് എൽ.പി.ജി ടാങ്കറും ഒരു ക്രൂഡ് ഓയിൽ കപ്പലും ഇതിനോടകം ഇന്ത‍്യയിലെത്തിയിരുന്നു. 47,000 മെട്രിക് ടൺ എൽ.പി.ജി വഹിച്ചുകൊണ്ട് നന്ദാ ദേവി ഗുജറാത്തിലെ വാഡിനാർ തീരത്തും, 46,000 മെട്രിക് ടൺ എൽ.പി.ജിയുമായി ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും നങ്കൂരമിടുകയായിരുന്നു.









+ There are no comments
Add yours