കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത?

Estimated read time 0 min read

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത?

സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്.

പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായി മത്സരിക്കുന്നത് കെ കെ ശൈലജയാണ് എന്നതിനാൽ കൂടുതൽ സമയം മണ്ഡലത്തിൽ ചിലവഴിക്കേണ്ടി വരും.

ബെന്നി ബെഹനാൻ, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ സണ്ണി ജോസഫിനോടൊപ്പം തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരാണ്. ബെന്നി ബെഹനാന് ചുമതല നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാനിരിക്കെയാണ് സുധാരൻ്റെ പ്രതിക്ഷേധം ശക്തമായത്. സുധാകരനെ വീണ്ടും കെപിസിസി പ്രസിഡൻ്റ് ആക്കി പ്രശ്നത്തിന് പരിഹാരം കാണാനാവുമോ എന്നാണ് ഇപ്പോൾ ശ്രമിക്കുന്നത്. സുധാകരൻ ഇന്ന് മാധ്യമ പ്രവർത്തകരെ കാണുന്നുണ്ടെന്നാണ് കരുതുന്നത്. അതിനു മുമ്പ് കാര്യങ്ങൾക്ക് തീരുമാനമുണ്ടാകാനാണ് ശ്രമം.

+ There are no comments

Add yours