പി.കെ. ശശി യുഡിഎഫിന്റെ സ്ഥാനാർഥി എന്ന നിലയിൽ പോസ്റ്റർ…

Estimated read time 1 min read

പി.കെ. ശശി യുഡിഎഫിന്റെ സ്ഥാനാർഥി എന്ന നിലയിൽ പോസ്റ്റർ

ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ സിപിഎമ്മില്‍ പുറത്തുവന്ന മുൻ എംഎല്‍എ പി.കെ. ശശി യുഡിഎഫിന്റെ സ്ഥാനാർഥി എന്ന നിലയിൽ പോസ്റ്റർ

ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റപ്പാലത്തെ ബ്ലോക്ക് കോണ്‍ഗ്രസ് ആസ്ഥാനത്താണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ശശിയുടെ പ്രചാരണ ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

‘ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശിയെ വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററുകളിലെ അഭ്യർഥന. ചിഹ്നം എന്താണെന്ന് പോസ്റ്ററുകളില്‍ വ്യക്തമാക്കിയിട്ടില്ല. സിപിഎമ്മിലെ കലാപത്തിന് പിന്നാലെ യുഡിഎഫ് പാളയത്തിലേക്ക് ശശി എത്തുന്നത് പാലക്കാട്ടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

+ There are no comments

Add yours