സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഭക്ഷണമെനു വെട്ടികുറച്ചു. ക്യാന്റീനിലെ പ്രധാന മെനുവിൽ നിന്ന് അരി ആഹാരം വെട്ടി പകരം മെനുവിൽ ചപ്പാത്തിയും പൊറോട്ടയും മാത്രം ഉൾപ്പെടുത്തി. മെഡിക്കൽ കോളജ് സഹകരണ ക്യാന്റീനിൽ ആണ് പ്രതിസന്ധി. പാചകവാതക ക്ഷാമം തുടർന്നാൽ ക്യാന്റീൻ അടച്ചു പൂട്ടേണ്ട അവസ്ഥയാനുള്ളത്.
ആശുപത്രിയിലെത്തുന്ന നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്രയിക്കുന്ന ക്യാന്റീനാണിത്. കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്ഥാപനം വിറക് അടുപ്പിലേക്ക് മാറേണ്ട അവസ്ഥയിലാണുള്ളത്. ദിവസവും 4 മുതൽ 5 വരെയുള്ള സിലിണ്ടറുകളാണ് ഇവിടെ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത്.








+ There are no comments
Add yours