ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന…

Estimated read time 0 min read

ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന

സ്വര്‍ണക്കൊള്ള കേസില്‍ വിശദീകരണം തേടി പാര്‍ട്ടി നോട്ടീസ് നല്‍കി. തപാലില്‍ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നല്‍കിയത്.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. വിശദീകരണം തേടിയ ശേഷം നടപടിക്ക് സാധ്യതയെന്ന വിവരവും പുറത്തുവരുന്നുണ്ട്. നോട്ടീസ് നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പത്മകുമാര്‍ കേസില്‍ ജാമ്യം ലഭിച്ച്‌ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

+ There are no comments

Add yours