ചിത്രാഞ്ജലിയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും…

Estimated read time 0 min read

ചിത്രാഞ്ജലിയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും
നാലാം തീയതി നടക്കാൻ പോകുന്ന പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ജെ സി ഡാനിയേലിന്റെ വെങ്കല പ്രതിമയുടെ അനാച്ഛാദനവും നടക്കുന്ന ചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ സിനിമാ സംഘടനകളുടെ ആഹ്വാനം . ഫിലിം ചേംബറാണ്ഈ വിഷയത്തിൽ മുൻകൈയെടുത്തിരിക്കുന്നത്. ഫെഫ്ക അഭ്യർത്ഥന മാനിക്കാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട് ചിത്രാഞ്ജലിയിൽ നിർമ്മിക്കുന്ന സിനിമകൾക്ക് സബ്സിഡി കൂട്ടണം എന്നുള്ള ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ് . കഴിഞ്ഞ മൂന്നു ടേണായി പലതവണ സർക്കാരിന്റെ മുമ്പിൽ ഈ ആവശ്യം വച്ചിരുന്നു. സർക്കാർ പരിഗണിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു . ഏറ്റവും അവസാനം ഒരു മാസം മുമ്പ് നടത്തിയ ചർച്ചയിൽ പോലും സബ്സിഡി വർദ്ധിപ്പിക്കാമെന്ന് സാംസ്കാരികമന്ത്രി ഉറപ്പു നൽകിയിരുന്നു പക്ഷേ ഇലക്ഷൻ പടിവാതിക്കൽ എത്തിയിട്ടും സബ്സിഡിസഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ചേമ്പർ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മറ്റു സിനിമാസഘടകളോട് അഭ്യർത്ഥിച്ചിരിക്കുന്നു എന്തായാലും വിട്ടുനിൽക്കാൻ തന്നെയാണ് സംഘടനകളുടെ തീരുമാനം .ഉദ്ഘാടന വേദിയിലെങ്കിലും പ്രഖ്യാപനമുണ്ടായാൽ നന്ന് . അതിനുള്ള സമ്മർദ്ദം നടക്കുന്നുമുണ്ട്.

+ There are no comments

Add yours