ഇസ്രായേലിന് ശക്തമായ തിരിച്ചടിയുമായി ഇറാൻ.
ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാൻ്റെ മിസൈൽ വീണാണ് മരണം. ജറുസലേമിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് ആക്രമണം.
ആദ്യം നാലു പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. 23 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഉയർന്നേക്കാം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 23 പേർക്ക് പുറമേ നിസാര പരിക്കേറ്റ 18 പേരും ചികിത്സയിലാണ്.






+ There are no comments
Add yours