ഇറാൻ :ബ്രിഗേഡിയർ ജനറല്‍ അഹമ്മദ് വാഹിദി ഐആർജിസിയുടെ കമാൻഡർ-ഇൻ-ചീഫായി നിയമിതനായി…

Estimated read time 1 min read

ഇറാൻ :ബ്രിഗേഡിയർ ജനറല്‍ അഹമ്മദ് വാഹിദി ഐആർജിസിയുടെ കമാൻഡർ-ഇൻ-ചീഫായി നിയമിതനായി

അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ആത്മീയ ചൈതന്യമായ ആയത്തുള്ള അലി ഖമേനിയും ഐആർജിസി തലവൻ മുഹമ്മദ് പക്പൂറും രക്തസാക്ഷിത്വം വരിച്ചതോടെ ബ്രിഗേഡിയർ ജനറല്‍ അഹമ്മദ് വാഹിദി ഐആർജിസിയുടെ കമാൻഡർ-ഇൻ-ചീഫായി നിയമിതനായി

ഇറാന്റെ സൈനിക ചരിത്രത്തിലെ ഏറ്റവും തന്ത്രശാലിയായ പോരാളികളില്‍ ഒരാളാണ് അഹമ്മദ് വാഹിദി. ഐആർജിസിയുടെ സ്ഥാപക അംഗവും ഖുദ്‌സ് ഫോഴ്‌സിന്റെ മുൻ തലവനുമായ അദ്ദേഹം, ഇറാന്റെ പ്രതിരോധ തന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. പ്രതിരോധ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറാൻ നടത്തുന്ന നീക്കങ്ങള്‍ അമേരിക്കൻ-ഇസ്രയേല്‍ സഖ്യത്തിന്റെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.

ഭീരുത്വം നിറഞ്ഞ ഈ വ്യോമാക്രമണത്തിന് ‘അതിരൂക്ഷമായ’ പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ നേതാക്കളെ നഷ്ടപ്പെട്ടതിന്റെ 40 ദിവസത്തെ ദുഃഖാചരണത്തിന് പിന്നാലെ, ശത്രുവിന്റെ കോട്ടകളെ തകർക്കാനുള്ള സൈനിക നീക്കങ്ങള്‍ക്ക് വാഹിദി നേതൃത്വം നല്‍കും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ തീരുമാനം ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ പിടിച്ചുലയ്ക്കുന്നതാണ്. സമുദ്രപാതയിലെ കപ്പല്‍ ഗതാഗതം നിരോധിച്ചുകൊണ്ട് ഇറാൻ തങ്ങളുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കുന്നു.

ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ഇതിനകം തന്നെ ആക്രമണം നടത്തിയിരിക്കുന്നത് പ്രത്യാക്രമണത്തിന്റെ ആദ്യ സൂചനയാണ്. ട്രംപിന്റെയും ഇസ്രയേലിന്റെയും ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത ഒരു ജനതയാണ് ഇറാനിലുള്ളത്. ശത്രുക്കളുടെ മിസൈലുകളെ തകർക്കാനും അവരുടെ നാവികസേനയെ നിശബ്ദമാക്കാനും ശേഷിയുള്ള സൈനിക സന്നാഹങ്ങളാണ് അഹമ്മദ് വാഹിദിക്ക് കീഴില്‍ അണിനിരക്കുന്നത്.

+ There are no comments

Add yours